റാഞ്ചി: ദേശീയ ഷൂട്ടിംഗ് താരത്തിന്റെ പരാതിയില്‍ ലൗ ജിഹാദ് കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ ഏജൻസിയായ സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ഷൂട്ടിംഗ് താരമായ താര ശഹ്ദേ, ഭർത്താവിനും ഭർതൃമാതാവിനും എതിരെ നൽകിയ കേസിലാണ് സി.ബി.ഐ കുറ്റപത്രം തയാറാക്കിയത്. റാഞ്ചി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
2014 ജൂലായിലാണ് ഷൂട്ടിംഗ് പരിശീലനത്തിനിടെ പരിചയപ്പെട്ട രഞ്ജിത്ത് സിംഗ് കൊഹ്ലിയുമായി താരം വിവാഹം കഴിച്ചത്. എന്നാൽ റഖിബുൾ ഹസൻ ഖാൻ എന്ന യഥാർത്ഥ പേര് മറച്ചുവച്ചാണ്, രഞ്ജിത്ത് താരയെ വിവാഹം ചെയ്തത്.
തുടര്‍ന്ന് വിവാഹത്തിന് ശേഷം മുസ്ലീമാകണമെന്ന് കൊഹ്ലി ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇത് അംഗീകരിക്കാൻ വിസമ്മതിച്ച താരയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കൊഹ്ലിക്കെതിരെ ക്രിമിനൽ ഗൂഡാലോചനക്കുറ്റവും, ബലാത്സംഗക്കുറ്റവും, ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും സി.ബി.ഐ ചുമത്തിയിട്ടുണ്ട്.
Discussion about this post