തിരുവനന്തപുരം : കേരള ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് മണിയന്‍ പിള്ള രാജുവും ,ഇടവേള ബാബുവും രാജി വെച്ചു.ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
രാഷ്ട്രീയക്കാരെ ബോര്‍ഡിലെ പ്രധാനചുമതല ഏല്‍പ്പിച്ചതില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ചലച്ചിത്രമേഖലയുടെ ഉന്നമനത്തിന് തടസ്സമാണ് പുതിയ നിയമനമെന്നാണ് ആരോപണം. ഉണ്ണിത്താനെ കെ.എസ്എഫ്,ഡി.സി ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് സിനിമാ മേഖല ഇന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബഹിഷ്‌കരിക്കും.
Discussion about this post