Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

പിണറായി സര്‍ക്കാരിനെതിരെ സച്ചിദാനന്ദന്‍‘ജയരാജനെയും മണിയെയും മന്ത്രിമാരാക്കിയത് ഭരണപരമായ അബദ്ധം’;

by Brave India Desk
May 25, 2017, 08:18 am IST
in Entertainment
Share on FacebookTweetWhatsAppTelegram

 

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കൂടുതലും അബദ്ധങ്ങളാണ് മുഴച്ചുനില്‍ക്കുന്നതെന്ന് കവി കെ സച്ചിദാനന്ദന്‍. എല്‍ഡിഎഫിന്റെ വാഗ്ദാനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി തട്ടിച്ചുനോക്കാന്‍ ഒരു വര്‍ഷംകൊണ്ട് കഴിയില്ല. എങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ തോത് കുറവ്. പല വലിയ തെറ്റുകളും സര്‍ക്കാരില്‍ നിന്നുണ്ടായി.  ഭരണപരമായ അബദ്ധങ്ങള്‍ പലയിടത്തും മുഴച്ചുനില്‍ക്കുന്നു. ഇ.പി ജയരാജനെയും എം.എം മണിയെയും മന്ത്രിമാരാക്കിയത്, ടിപി സെന്‍കുമാറിന്റെ വിഷയം കൈകാര്യം ചെയ്ത രീതി, മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.
വിലക്കയറ്റം തടയാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കഴിയുന്നില്ല. പരിസ്ഥിതി വിഷയങ്ങളിലും പിടിപ്പുകേടുണ്ട്. അതിരപ്പളളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഒരു ഘട്ടത്തില്‍ തീരുമാനിച്ചത്, വിഴിഞ്ഞം പദ്ധതി അബദ്ധമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോഴും അതുമായി മുന്നോട്ട് പോകുന്നത്- ഇതൊക്കെ അതിന് തെളിവാണ്. ഉപദേഷ്ടാക്കളും പരിക്കേല്‍പ്പിച്ചു.

ഉപദേഷ്ടാക്കള്‍ പ്രശസ്തരാകണമെന്നില്ല. ജനബന്ധവും അക്കാദമിക മൂല്യവും വിഷയ വൈദഗ്ധ്യവുമാണ് ഉപദേഷ്ടാക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകേണ്ടത്. അക്കാര്യത്തില്‍ പൊരുത്തക്കേടും വിവാദവും വരുത്തിവെച്ചു. നേട്ടങ്ങള്‍ എടുത്തുകാണിക്കാന്‍ സര്‍ക്കാരിന് കഴിയും. മലയാളം എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സ്, സെക്രട്ടേറിയറ്റിലും വകുപ്പുകളിലും മലയാളഭാഷ ഉപയോഗിക്കണമെന്ന നിര്‍ദേശം എന്നിവ ശ്രദ്ധേയം. പല സര്‍ക്കാരുകളും മടിച്ചുനിന്ന കാര്യമാണത്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണെന്ന് തോന്നുന്നു. പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തന മേന്മ മെച്ചപ്പെടുത്തുന്നത് വഴി സ്വകാര്യ വിദ്യാഭ്യാസം നിരുത്സാഹപ്പെടുത്താനുളള ചില ശ്രമങ്ങളെങ്കിലും നടക്കുന്നു. വീട് ഇല്ലാത്തവര്‍ക്ക് വീട് നല്‍കുന്നതിനുളള നടപടികള്‍, ആര്‍ദ്രം ചികിത്സാ പദ്ധതി, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ശൗചാലയ നിര്‍മ്മാണം എന്നിവയും എടുത്തുപറയണം. ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നു.

പൊതുമരാമത്തിലും നല്ല പ്രവര്‍ത്തനം നടക്കുന്നു. സര്‍ക്കാര്‍ പരിഹരിച്ചെടുക്കേണ്ടതും സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിനെ വിമര്‍ശനാത്മകമായും ഒപ്പം അനുഭാവപൂര്‍വമായും വിലയിരുത്തകയാണ് വേണ്ടതെന്ന് തോന്നുന്നു. അങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത് ദേശീയ സാഹചര്യങ്ങളാണ്. പകരം വെക്കാന്‍ മറ്റെന്ത് എന്ന ചോദ്യമാണ് പാര്‍ട്ടി ലൈന്‍ പിന്തുടരാത്ത എന്നെപ്പോലെയുളളയാളുകള്‍ക്ക് മുമ്പിലുളള ചോദ്യം. തെറ്റുകളെ വിമര്‍ശിക്കുകയും ഗുണപരമായതിനെ പിന്തുണക്കുകയും ചെയ്യുമ്പോള്‍ അത് നല്ല നിലക്ക് സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

Tags: sachidanandanagainst pinarayi government
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies