ശിശുമരണമുണ്ടായ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി എകെ ബാലന് പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ചു കുഞ്ഞുങ്ങളാണ് മലദ്വാരമില്ലാതെ ജനിച്ചത്. കുടിയേറ്റ കാര്‍ഷിക മേഖലകളിലെ ഊരുകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളിലാണ് ഈ വൈകല്യം കാണപ്പെടുന്നത്. കീടനാശിനി പ്രയോഗം വൈകല്യത്തിന് കാരണമാകുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. താവളം ഭൂമിയമ്പാടി ഊരിലെ അനു, ശെല്‍വരാജ് ദമ്പതികളുടെ പതിനൊന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ജനന സമയത്ത് തൂക്കക്കുറവുണ്ടായിരുന്നതിനാല് കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനിക്കുമ്പോള്‍ 1.7കിലോഗ്രാം ആയിരുന്നു കുട്ടിയുടെ ഭാരം. മരണകാരണം എന്താണെന്നത് ഔദ്യേഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് എട്ടാമത്തെ ശിശു മരണമാണ്. മാര്‍ച്ച് മാസത്തില്‍ തൂക്കകുറവ് കാരണം ചീരക്കടവ് ഊരിലെ ശാന്തി മുരുകന് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായി കുഞ്ഞ് മരിച്ചിരുന്നു.
Discussion about this post