തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം യുവതി മുറിച്ച കേസില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ തള്ളി അമ്മ രംഗത്തെത്തി. ലൈംഗീകമായി ഉപദ്രവിച്ചെന്നത് കളവാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്കി. കാമുകിയുമായുള്ള ബന്ധത്തെ സ്വാമി എതിര്‍ത്താണ് വിരോധത്തിന് കാരണമെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു.
യുവതിക്ക് ഒരു പ്രണയുമുണ്ടായിരുന്നുവെന്നും ഇതിനെ സ്വാമി എതിര്‍ത്തിന് പ്രതികാരമായാണ് പെണ്‍കുട്ടി സ്വാമിയെ ആക്രമിച്ചതെന്നും, സ്വാമി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിന് ശേഷം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്നും സംഭവത്തിന് ശേഷം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളോട് സ്വാമി മകളെ ബലാത്സംഗം ചെയ്തെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.
Discussion about this post