ലണ്ടന്‍: ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താരമാകുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലാണ് മോദി ഇടം പിടിച്ചിരിക്കുന്നത്. സാരിയുടുത്ത് ക്ഷേത്രദര്‍ശനത്തിനെത്തുന്നത്, നരേന്ദ്രമോദിക്കൊപ്പമുള്ള പത്രസമ്മേളനം, അമര്‍ജവാന്‍ ജ്യോതിയില്‍ ആദരമര്‍പ്പിക്കുന്നത് തുടങ്ങിയവയാണ് വീഡിയോയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ജൂണ്‍ ഒമ്പതിനാണ് ഇലക്ഷന് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് തെരേസാ കെ സാഥ് എന്ന പേരില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഹിന്ദിയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ വീഡിയോയില്‍ ഏറെയും. മോദിയെ രണ്ടു തവണ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
Discussion about this post