കൊച്ചി: കന്നുകാലികളെ കശാപ്പിനായി കാലിചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തെ അനുകൂലിച്ച് ഹൈക്കോടതി. വില്‍ക്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് വിജ്‍ഞാപനം. പൊതുതാല്‍പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
കശാപ്പോ വില്‍പനയോ ആരും തടഞ്ഞിട്ടില്ല. മനുഷ്യാവകാശ ലംഘനം എവിടെയെന്നും ഹൈക്കോടതി ചോദിച്ചു.ചട്ടങ്ങള്‍ വായിച്ചുനോക്കാതെയാണോ പ്രതിഷേധിക്കാനിറങ്ങുന്നതെന്നും കോടതി ചോദിച്ചു.
ആളുകള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രവിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടിഎസ് സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരമാര്‍ശങ്ങളുണ്ടായത്. ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് സജി തന്റെ ഹര്‍ജി പിന്‍വലിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
Discussion about this post