ചിറ്റഗോംഗ് : ബംഗ്ലാദേശിലുണ്ടായ മോറ ചുഴലിക്കാറ്റില്‍ നിന്ന് ഇന്ത്യന്‍ നാവികസേന 27 പേരെ രക്ഷിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ ഇന്ത്യന്‍ നാവിക സേന നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിച്ചത്.
ചിറ്റഗോംഗില്‍ നിന്നു 90 മൈല്‍ തെക്ക് ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ സുമിത്ര ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിച്ചത്. ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നു ബംഗ്ലാദേശില്‍ പത്തു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നു. ഇതുവരെ മൂന്നരലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. ചുഴലിക്കൊടുങ്കാറ്റില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യാ സമുദ്രത്തില്‍ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റാണ്. ആദ്യത്തേത് മാരുത ഏപ്രിലില്‍ ഇന്ത്യോനേഷ്യന്‍ മേഖലയിലായിരുന്നു.
Discussion about this post