അഫ്ഗാനിസ്ഥാന്‍ : ഖുര്‍ ആന്‍ കത്തിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ജനങ്ങള്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സ്ത്രീയുടെ ശവപേടകവുമായി അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത്.കൊല്ലപ്പെട്ട ഫര്‍ഖുന്ദയുടെ കൊലപാതകികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.
അതേസമയം ഫര്‍ഖുന്ദ ഖുര്‍ ആന്‍ കത്തിച്ചതിന് തൊളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവവവുമായി ബന്ധപ്പെട്ട് എട്ട് പോലീസുകാരുള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണസംഘം വ്യക്തമാക്കി.
ഖുര്‍ ആന്‍ കത്തിച്ചുവെന്നാരോപിച്ച് ഫര്‍ഖുന്ദയെ ആക്രമിക്കുമ്പോള്‍ പോലീസുകാര്‍ ഇടപെടാന്‍ വൈകിയതായും ആരോപണമുണ്ട്. ജനക്കൂട്ടം ഇവരെ കല്ലെറിഞ്ഞും വടികൊണ്ട് തല്ലിച്ചതയ്ക്കുന്നതുമായ കാഴ്ച്ചകള്‍ പോലീസുകാര്‍ കണ്ടു നിന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഖനി പറഞ്ഞു.ഫര്‍ഖുന്ദയെ കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Discussion about this post