തിരുവനന്തപുരം: കേരളത്തില്‍ ഓളം സൃഷ്ടിച്ച് അമിത് ഷായുടെ കേരളസന്ദര്‍ശനം. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി നടന്ന കേരള സന്ദര്‍ശനം ബിജെപിയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, മതന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക, ദളിത് വിഭാഗങ്ങളെ കൂടെ നിര്‍ത്തുകയും നേതൃ നിരയിലേക്ക് ഉയര്‍ത്തി കൊണ്ടു വരികയും ചെയ്യുക എന്നതായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ പ്രധാന സന്ദര്‍ശന ഉദ്ദേശങ്ങള്‍. ഇവയെല്ലാം പൂര്ത്തിയാ്കിയ ശേഷമാണ് അദ്ദേഹത്തിന്റെ ഡല്‍ഹിയിലേക്കുള്ള മടക്കം.
ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള ശ്രമങ്ങള്‍ അമിത് ഷാ നടത്തി. തുടര്ന്നുള്ല ദിവസങ്ങളില്‍ അതിന്റെ ഫലങ്ങള്‍ കാണാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. മതമേലധ്യക്ഷന്മാരുമായി നടത്തിയ ചര്‍ച്ചകളും ഗുണം ചെയ്തു.
വലിയ രാഷ്ട്രീയലക്ഷ്യങ്ങളോടെ കേരളത്തിലെത്തിയ ഷായുടെ സന്ദര്‍ശനം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയെങ്കിലും പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കുമോ എന്നത് കണ്ടറിയണം. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഷാ നടത്തിയെങ്കിലും അതിന്റെ പ്രത്യക്ഷഫലങ്ങള്‍ ദൃശ്യമായിട്ടില്ല. മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചകള്‍ നടന്നുവെങ്കിലും രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെന്ന് അവരും സമ്മതിക്കുന്നില്ല.
മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബു പോള്‍, ഐ.എസ്.ആര്.ഒ. മുന്‍ ചെയര്മാന് മാധവന് നായര്‍, നടന് ബാബു നമ്പൂതിരി, സംഗീതജ്ഞ ഓമനക്കുട്ടി, ഗായകന് ജി. വേണുഗോപാല്‍ തുടങ്ങിയവര്‍ അമിത് ഷായുടെ പൗരപ്രമുഖരുടെ യോഗത്തില്‍ അണിനിരന്നിരുന്നു. സിപിഐയുടെ മുന്‍ ജില്ല സെക്രട്ടറി വെഞ്ഞാറമൂട് ശശി ബിജെപിയില്‍ ചേരുന്നുവെന്നതും മാറ്റത്തിന്റെ സൂചനയായി ബിജെപി ചൂണ്ടിക്കാട്ടുന്നു. യോഗത്തില്‍ അദ്ദഹവും പങ്കെടുത്തിരുന്നു.
ആദിവാസി ഗോത്രസഭാ നേതാവ് സി.കെ.ജാനുവിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ പദവി നല്കുന്നതില് തീരുമാനമായി. ജാനു ഞായറാഴ്ച തിരുവനന്തപുരത്ത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താമസിയാതെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം ജാനുവിനെ അറിയിച്ചതായാണ് സൂചന.
സംഘടനാ തലയോഗങ്ങളില് ബിജെപി നേതൃത്വത്തെ ചടുലമാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് അമിത് ഷാ നല്‍കിയത്. സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും അദ്ദേഹം നല്കി. എന്‍ഡിഎ കേരള ഘടകം ഒറ്റക്കെട്ടായി സജീവമായി മുന്നോട്ട് പോകും. ഒക്ടോബറില്‍ അമിത് ഷാ വീണ്ടും കേരളക്കിലെത്തും. അതിന് മുന്‍പ് പാര്‍ട്ടിയെ സജീവമാക്കുന്ന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് അമിത് ഷാ മുന്നോട്ട് വച്ചത്.
Discussion about this post