ഡല്‍ഹി: ഐടി രംഗത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രിം കോടതി റദ്ദാക്കി. 66 എ വകുപ്പ് ഭരണഘടന വിരുദ്ധമെന്ന് സുപ്രിം കോടതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്നാണ് സുപ്രിം കോടതി വകുപ്പ് റദ്ദാക്കിയിരുന്നു.
കേരള പോലിസ് നിയമത്തിലെ 118 ഡിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഐടി ആക്ടിലെ 66 എ വകുപ്പ് പോലെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതാണ് ഈ വകുപ്പ്. ഫേസ്ബുക്ക് വഴി നടത്തുന്ന പല അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഈ നിയമത്തിന് കീഴില്‍ കുറ്റകരമായിരുന്നു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായിരുന്നു ഊ വകുപ്പ്. കഴിഞ്ഞ ദിവസം സമാജ്വാദി നേതാവ് അസംഖാനെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ വിദ്യാര്‍ത്ഥിയെ ജയിലിലടച്ചത് പോലെ നിരവധി ശിക്ഷകള്‍ ഈ വകുപ്പ് അനുസരിച്ച് നല്‍കിയിരുന്നു.
ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം പല മനുഷ്യാവകാശ സംഘടനകളും മുന്നോട്ട് വച്ചായിരുന്നു. ബാല്‍ താക്കറെയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് രണ്ട് നിയമ വിദ്യാര്‍ത്ഥികളും വിവിധ സര്‍ക്കാരേതര സംഘടനകളും നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ചെലമേശ്വര്‍, ആര് എഫ് നരിമാന് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Discussion about this post