ഡല്‍ഹി: വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനായി ദയാവധം അനുവദിക്കുന്ന കാര്യം പരിഗണനയിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍. വന്യജീവി സംരക്ഷണത്തിനായുള്ള സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമാണ് നിര്‍ദേശം. നീല്‍ഗയ് പോലുള്ള ചില പ്രത്യേക വന്യജീവികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് മൂലം അവയുടെ പരമ്പരാഗത ആവാസ വ്യവസ്ഥകളും കുടിയേറ്റ പാതകളും നാശത്തിലാണെന്നും ദേശീയ വന്യജീവി പ്രവര്‍ത്തന പദ്ധതി പറയുന്നു. ഇവയുടെ എണ്ണത്തിലെ അസന്തുലിതാവസ്ഥ ആവാസ്ഥ വ്യവസ്ഥയെ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പരിസ്ഥിതി മാറ്റങ്ങള്‍ക്ക് പുറമേ സംഘര്‍ഷങ്ങള്‍ക്കും മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് വഴിവെച്ചേക്കാം. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പ്രവണത വര്‍ധിക്കാം. ഇത് പലപ്പോഴും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള കലഹങ്ങള്‍ക്ക് കാരണമായോക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. വന്യജീവി സംരക്ഷണത്തിനായി ഈ വര്‍ഷം മുതല്‍ 2031 വരെ പദ്ധതികള്‍ ദേശീയ വന്യജീവി പ്രവര്‍ത്തന നയം ആസൂത്രണം വിഭാവനം ചെയ്യുന്നുണ്ട്. വന്യജീവികളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കാമെന്നും അതിനായി ദയാവദം അനുവദിക്കാമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.
നിലവില്‍ അമേരിക്ക, ബ്രിട്ടണ്, ഓസ്ട്രേലിയ, ആഫിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനായി ദയാവധം നടപ്പിലാക്കാറുണ്ട്. ഓസ്ട്രേലിയ കംഗാരുക്കളുടെ എണ്ണം നിയന്തിക്കുന്നതിനും ആഫിക്കന്‍ രാജ്യങ്ങള്‍ ആനകളുടെ വംശവര്‍ധനവ് തടയുന്നതിനുമാണ് ഇവയെ ദയാവധത്തിന് വിധേയരാക്കുന്നത്.
Discussion about this post