ഡല്‍ഹി: കേരളത്തിന് പുതിയ രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍ കേന്ദ്രം അനുവദിച്ചു. ആലപ്പുഴ കെ.എസ്.ഐ.ഡി.സിയിലും പാലക്കാട് കിന്‍ഫ്ര പാര്‍ക്കിലുമാണ് പുതിയ മെഗാഫുഡ്. ഫുഡ് പാര്‍ക്കുകള്‍ക്കായി അമ്പത് കോടി രൂപയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.രാജ്യത്താകെ 17 മെഗാ ഫുഡ് പാര്‍ക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചത്.
21,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എണ്‍പതിനായിരം തൊഴിലവസരങ്ങളും ഉണ്ടാകും. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള ഭക്ഷ്യ സംസ്കരണ സൗകര്യങ്ങളാവും മെഗാ ഫുഡ് പാര്‍ക്കില്‍ ഉണ്ടാവുകയെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യമന്ത്രി ഹര് സിമ്രാട്ട് കൌര്‍ അറിയിച്ചു.
Discussion about this post