മുംബൈ: കൃസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കാല് അടുത്തയാഴ്ച മുംബൈ സിറ്റിയില്‍ പ്രത്യേക സ്കൂള്‍ അംസബ്ലി വിളിച്ച് ചേര്‍ക്കാന്‍ കാത്തലിക് സഭ സംഘടനകള്‍ തീരുമാനിച്ചു. കൃസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും, ബംഗാളില്‍ കന്യാസ്ത്രിയ്ക്ക് നേരെ നടന്ന കൂട്ട ബലാത്സംഗത്തിലും പ്രതിഷേധിച്ച് നേരത്തെ മുംബൈ സിറ്റിയിലെ സ്ക്കൂളുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പരീക്ഷ അടുത്ത സാഹചര്യത്തില്‍ സ്ക്കൂള് അടച്ചിട്ട് പ്രതിഷേധിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പരീക്ഷ അടുത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സിറ്റിയില്‍ 150 സ്ക്കൂളുകള്‍ നടത്തുന്ന അര്ക്കിഡിയോസിസന് ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ സെക്രട്ടറി ഫാദര്‍ ജോര്‍ജ്ജ് അതൈഡ് പറഞ്ഞു.
തിങ്കളാഴ്ച അര മണിക്കൂര്‍ പ്രത്യേക സ്കൂള്‍ അസംബ്ലി ചേര്‍ന്ന് മതസൗഹാര്‍ദ്ദത്തെ കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും സഭ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post