മുംബൈ: ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ലെന്ന് മുംബൈ അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഒസ്വാള്ദ് ഗ്രേഷ്യസ്. ഭൂരിപക്ഷം ഹിന്ദുക്കളും സഹിഷ്ണുതയും സൗഹാര്‍ദ മനോഭാവവും പ്രകടിപ്പിക്കുന്നവരാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ബിജെപിക്ക് അധികാരത്തില്‍ വന്നതിന് ശേഷം ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഇരട്ടിയായെന്ന വസ്തുത കാണാതിരിക്കാനാകില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും ബംഗാളില്‍ കന്യസ്ത്രീ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്‍ച്ച് ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചത്.
Discussion about this post