ഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തിനെ പരിഹസിച്ച് ബിജെപി. മുത്തശ്ശിയെ സന്ദര്‍ശിക്കാനാണ് ഇറ്റലിയിലേക്ക് പോകുന്നുവെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ മുത്തശ്ശി പയോള മൈനോ ഇറ്റലിയിലാണ് കഴിയുന്നത്.
രാഹുലിന്റെ ഇറ്റലി സന്ദര്‍ശനത്തെ പരിഹസിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ‘സമ്മര്‍ വെക്കേഷനില്‍ കുട്ടി പിക്നിക്കിന് പോകുന്നു’ എന്നാണ് രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ബി.ജെ.പി പറഞ്ഞത്.
‘നമ്മള് കുട്ടികളായിരിക്കുന്ന സമയത്ത് വേനലവധിക്കാലത്ത് സ്ഥിരമായി അമ്മയുടെ വീട്ടില്‍ പോകും.’ മധ്യപ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് വിജയവര്‍ഗ്യ പറഞ്ഞു.
‘മുത്തശ്ശിയേയും കുടുംബത്തേയും കാണാനായി പോകുന്നു. അവരുമായി അല്പ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു.’ എന്ന് ട്വീറ്റു ചെയ്തുകൊണ്ട് രാഹുല്‍ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എത്രദിവസത്തേക്കാണ് പോകുന്നതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ പ്രായമായവരെ കാണാന്‍ പോകുന്നത് ഇന്ത്യന്‍ സംസ്കാരമാണെന്നു പറഞ്ഞാണ് കോണ്‍ഗ്രസിന് ഇതിനെതിരെ പ്രതികരിച്ചത്.
’93 വയസുള്ള മുത്തശ്ശിയെ കാണാനാണ് രാഹുല്‍ പോകുന്നത്. പ്രായമായ രക്ഷിതാക്കളെയും മറ്റും ശ്രദ്ധിക്കുകയെന്നത് ഇന്ത്യന്‍ സംസ്കാരമാണ്.’ കോണ്‍ഗ്രസ് വക്താവ് ആര്.എസ് സുര്‍ജേവാല പറയുന്നു.
Discussion about this post