ഡല്‍ഹി: രാജ്യത്തെ പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എല്‍ പ്രീ പെയ്ഡ് പ്ലാനുകള്‍ പുനഃക്രമീകരിച്ചു. നിലവിലുള്ള ജനപ്രിയ പ്ലാനുകളായ 146 രൂപയുടെ പ്ലാനും പ്രതിദിനം മൂന്ന് ജിബി വരെ ഡാറ്റയും നല്കുന്ന പ്ലാനുമാണ് പുനഃക്രമീകരിച്ചിട്ടുള്ളത്.
ബിഎസ്എന്‍എല്ലില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് സൗജന്യ കോളിംഗ് അനുവദിക്കുന്നതാണ് 146 രൂപയുടെ പ്ലാന്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളിനൊപ്പം ഒരു ജിബി ഡാറ്റയും ഈ ഓഫറില്‍ ലഭിക്കും. നേരത്തെ നല്കി വന്നിരുന്ന 500 എംബി ഡാറ്റയാണ് ഒരു ജിബിയാക്കി ഉയര്‍ത്തിയിട്ടുള്ളത്.
അതേസമയം പ്ലാന്‍ വാലിഡിറ്റി 28 ദിവസത്തില്‍ നിന്ന് 26 ആക്കി കുറച്ചിട്ടുണ്ട്.
339-യുടെ പ്ലാനില്‍ നിലവില്‍ ബിഎസ്എന്‍എല്‍ ല്‍ നിന്ന് ബിഎസ്എന്‍എല്ലിലേയ്ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം മൂന്ന് ജിബി വീതം ഡാറ്റയുമാണ് കമ്പനി നല്കിവന്നിരുന്ന സേവനം. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 25 മിനിറ്റ് സൗജന്യം കോളുകളും ഈ പ്ലാനിലുണ്ട്. ഈ 25 മിനിറ്റ് 30 മിനിറ്റായി ഉയര്‍ത്തിയിട്ടുണ്ട്. പ്ലാനിന്റെ വാലിഡിറ്റിയില്‍ സമാനമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ പ്ലാനുകള്‍ ജൂണ്‍ 14 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.
Discussion about this post