പാലക്കാട് : തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു. ഇയാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചു.
പാലക്കാട് മംഗലശ്ശേരി സ്വദേശി സജീര്‍ ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ഫോട്ടോ അടക്കമുള്ള സ്ഥിരീകരണ സന്ദേശം ലഭിച്ചു. കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് തലവന്‍ ആയിരുന്നു കൊല്ലപ്പെട്ട സജീര്‍. ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് പടന്ന സ്വദേശി അഷ്ഫാക്ക് ആണ് സന്ദേശം അയച്ചത്. പടന്നയിലെ പൊതുപ്രവര്ത്തകന് ബിസിഎ റഹ്മാനാണ് സന്ദേശം ലഭിച്ചത്.
നേരത്തെ ഐഎസില്‍ ചേര്‍ന്ന നാലു പേര് കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post