അറുപത് വയസ്സ് പിന്നിട്ട കര്‍ഷകര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍ നല്‍കുമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന ഹരിയാനയിലെ എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയില്‍ മനോഹര്‍ ലാല്‍ ഖട്ടറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പഞ്ചാബിലെ ഹുസൈനിവാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനെ പറ്റി പരാമര്‍ശിച്ചിരുന്നതായി ഖട്ടാര്‍ ചൂണ്ടിക്കാട്ടി. അറുപത് വയസ്സിന് മേല്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി പിപിപി മോഡലില്‍ നടപ്പാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മോദി പറഞ്ഞിരുന്നു. രാജ്യത്തെ കര്‍ഷകര്‍ ഇപ്പോഴുള്ളതിനേക്കാല്‍ ബഹുമാനവും സമാധാനവും അര്‍ഹിക്കുന്നുണ്ട്. അര്‍ഹരായവര്‍ക്ക് ചെക് രൂപേന പെന്‍ഷന്‍ കൈമാറുമെന്നും മോദി സൂചിപ്പിച്ചിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post