പുതുവൈപ്പിനില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഐഓസി പ്ലാന്റ് നിര്‍മ്മാണം ചട്ടവിരുദ്ധമാണെന്നും പ്രവര്‍ത്തനങ്ങളില്‍ അപാകതകളും ക്രമക്കേടുകളും ഉണ്ടെന്നും ചൂണ്ടിക്കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോര്‍ട്ട്. കേന്ദ്രനിയമപ്രകാരം 50 കോടിക്കുമേല്‍ നിര്‍മ്മാണ ചിലവ് വരുന്ന എല്ലാ നിര്‍മ്മാണങ്ങള്‍ക്കും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ പരിസരാഘാത പഠനം നിര്‍ബന്ധമാണ്. മാത്രമല്ല പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുകയും വേണം. എന്നാല്‍ പുതുവൈപ്പിനില്‍ ഈ പ്രകിയകളൊക്കെ നടന്നത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2008 മുതല്‍ ഇവിടെ പ്രതിഷേധം ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
എല്‍പിജി എന്നത് വ്യാപാരാവശ്യത്തിനുള്ള പ്രൊപേനിന്റെയും ബൂട്ടേനിന്റെയും മിശ്രിതമാണ്. അന്തരീക്ഷ വായുവിനേക്കാള്‍ ഭാരം കൂടൂതലായതിനാല്‍ ലീക്കായാല്‍ ഇത് അന്തരീക്ഷത്തിലേക്കുയരാതെ താഴ്ന്ന പ്രതലങ്ങളില്‍ തങ്ങിനില്ക്കുന്നു. എല്‍പിജിയുടെ സ്വയം കത്താനുള്ള ഊഷ്മാവ് 410548 ഡിഗ്രി സെന്റിഗ്രേഡുകള്ക്കിടയിലാണ്. എന്നാല്‍ ചുറ്റുപാടുനിന്നുമുണ്ടാകുന്ന ഒരു തീപ്പൊരി ഇതിനെ കത്തിക്കുന്നു. തുടര്‍ന്ന് താഴ്ന്ന പ്രതലത്തില്‍ കെട്ടിനില്‍ക്കുന്ന എല്‍പിജി മുഴുവന്‍ ഒരു സ്ഫോടനത്തോടെ കത്തുന്നത് വളരെയേറെ അപകടം ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
എല്‍പിജിയുടെ കത്തല് അതില്‍ പെട്ടുപോകുന്ന വസ്തുക്കളുടെ വ്യാപം വര്‍ദ്ധിപ്പിക്കുകയും ധാരാളം ചൂട് ഉണ്ടാക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post