ഡല്‍ഹി: ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ നിയമിച്ചതായി കേന്ദ്രധനമന്ത്രാലയം. ബച്ചനെ നായകനാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക് സൈസ് ആന്‍ഡ് കസ്റ്റംസ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.
ജിഎസ്ടി ആന്‍ ഇനിഷ്യേറ്റീവ് ടു ക്രിയേറ്റ് എ യൂണിഫെഡ് നാഷണല്‍ മാര്‍ക്കറ്റ് എന്ന തലവാചകത്തോടെ, കേന്ദ്രധനമന്ത്രാലയം വീഡിയോ ട്വീറ്റ് ചെയ്തു. വീഡിയോ ഉടന്‍ ദൃശ്യമാധ്യമങ്ങളിലടക്കം ജി എസ് ടി പ്രചാരണത്തിനെത്തും.
ഒരുരാജ്യം, ഒരു നികുതി, ഒരു വിപണി എന്നതാണ് സന്ദേശം. ദേശീയപതാകയിലെ മൂന്നു നിറങ്ങള്‍ പോലെ രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് ജി എസ് ടിയെന്നും വീഡിയോയില്‍ പറയുന്നു. പ്രശസ്ത ബാഡ് മിന്റണ്‍ താരം പിവി സിന്ധുവിനെ നായികയാക്കി സര്‍ക്കാര്‍ നേരത്തെ മുതല്‍ ജി എസ് ടി പ്രചാരണം നടത്തിവരുന്നുണ്ട്.
ഇതിന് പിന്നാലെയാണ് ജി എസ് ടി താരപ്രചാരകനായി ബിഗ് ബി കൂടിയെത്തുന്നത്. ജൂലൈ ഒന്നുമുതലാണ് രാജ്യവ്യാപകമായി ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നത്.
GST – An initiative to create a unified national market. #OneNationOneTaxOneMarket pic.twitter.com/Cti76a8KUF
— Ministry of Finance (@FinMinIndia) June 19, 2017
Discussion about this post