ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക് വെള്ലിയാഴ്ച ഭാരതരത്ന പുരസ്കാരം സമ്മാനിക്കും. വിശ്രമജീവിതം നയിക്കുന്ന എ.ബി വാജ്പേയ്ക്ക് വസതിയിലെത്തിയാണ് പുരസ്കാരം സമ്മാനിക്കുക.
സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ മദന്‍ മോഹന്‍ മാളവ്യക്കും വെള്ളിയാഴ്ച പുരസ്കാരം സമ്മാനിക്കും. മരണാനന്തര ബഹുമതിയായാണ് മദന്‍ മോഹന്‍ മാളവ്യയ്ക്ക് ഭാരതരത്ന സമര്‍പ്പിക്കുന്നത്.
Discussion about this post