ഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കുമെന്ന് സൂചന നല്കി മുതിര്‍ന്ന നേതാവ് ശരത് പവാര്‍. അതേസമയം പവാറിനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുകയാണ്.
എൻസിപി കൂടി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെ ബിജെപിക്കെതിരേ പ്രതിപക്ഷത്ത് രൂപംകൊണ്ട പൊതു സ്ഥാനാർഥി എന്ന ധാരണ പൂർണമായും തകർന്നിരിക്കുകയാണ്. ബിജെപിക്കെതിരേ നിലപാടെടുക്കാൻ പ്രതിപക്ഷ കക്ഷികൾ ഇന്ന് യോഗം ചേരാനിരിക്കേയാണ് പവാറിന്റെ ചാഞ്ചാട്ടമെന്നതാണ് ശ്രദ്ധേയം.
അതേസമയം പവാറിനെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിൽ പവാറുമായി ചർച്ച നടത്തി. പ്രതിപക്ഷ ഐക്യത്തിനൊപ്പം നിൽക്കണമെന്നാണ് ഇരുവരും പവാറിനോട് അഭ്യർഥിച്ചത്. കോണ്‍ഗ്രസിനും സിപിഎമ്മിനും പുറമേ തൃണമൂൽ കോണ്‍ഗ്രസ് മാത്രമാണ് പ്രതിപക്ഷ നിരയിൽ ഉറച്ചു നിൽക്കുന്നത്. ബാക്കി കക്ഷികളെല്ലാം രാംനാഥ് കോവിന്ദിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ മറുകണ്ടം ചാടിയ നിലയിലാണ്.
Discussion about this post