പത്തനംതിട്ട: മല്ലപ്പള്ളി പഞ്ചായത്തില്‍ ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഹര്‍ത്താല്‍. പഠിപ്പ് മുടക്ക് പ്രതിഷേധവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി നഗരത്തില്‍ പ്രകടനം നടത്തിയ കെഎസ് യു പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post