പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം എകദിനത്തില്‍ ഇന്ത്യയ്ക്ക് 105 റണ്‍സിന്റെ ഉജ്വലവിജയം. മഴമൂലം 43 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ ആറു വിക്കറ്റ് നഷ്ടത്തിൽ 205 റൺസിനു പുറത്താക്കി. ഒാപ്പണിങ് വിക്കറ്റില്‍ രഹാനെയും ധവാനും ചേര്‍ന്നെടുത്ത 114 റണ്‍സാണ് ഇന്ത്യയെ മികച്ച സ്കോറിലേത്തിച്ചത്.
66 പന്തില്‍ 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 103 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ടോപ് സ്കോറര്‍. യുവരാജ് സിങ് 14ഉം ഹാര്‍ദിക് പാണ്ഡ്യ നാലും റണ്‍സെടുത്ത് പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിനെതിരെ പോരാടാനുറച്ച വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ പതറി. 88 പന്തില്‍ നിന്നും 81 റണ്‍സ് നേടിയ ഷാല്‍ ഹോപ്പ് മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്.
Discussion about this post