കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഐറിഷ് ചാനല്‍ ടിവി3 റിപ്പോര്‍ട്ടറെ കാറ്റ് പറപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചാനലിന്റെ കാലാവസ്ഥ റിപ്പോര്‍ട്ടര്‍ ആയ ഡെറിക് ഹര്‍ട്ടിഗാന്‍ ആണ് കഥയിലെ നായകന്. വെള്ളിയാഴ്ച രാവിലെ ലൈവ് റിപ്പോര്‍ട്ട് നല്‍കുന്നതിനിടെയാണ് ഡെറികിനെ കാറ്റുകൊണ്ടുപോയത്. കാമറയുടെ മുന്നില്‍ നിന്നും ഡെറികിനെ അടിച്ചുനീക്കിയ കാറ്റ് ചാനലിന്റെ ലോഗോ പതിച്ച കുടയും തകര്‍ത്തു.
കാമറയ്ക്കു മുന്നിലേക്ക് ചിരിച്ചുകൊണ്ട് തിരിച്ചെത്തിയ ഡെറിക് തന്റെ കുട ശരിയാക്കാനും ശ്രമിക്കുന്നുണ്ട്. സ്റ്റുഡിയോവില്‍ ഡെറികിന്റെ ലൈവ് റിപ്പോര്‍ട്ട് എടുത്തുകൊണ്ടിരുന്ന അവതാരകരായ സൈനീഡ് ഡെസ്മണ്ടിനും മാര്‍ക് കാഗ്നെക്കും ചിരിയടക്കാന്‍ പോലും കഴിയുന്നില്ല.
വീഡിയോ കാണാം:
Discussion about this post