കൊച്ചി: ദിലീപിനെതിരായ മാധ്യമവേട്ട നടക്കുകയാണെന്ന പ്രതികരണവുമായി അമ്മ അംഗങ്ങള്‍. അമ്മ വാര്‍ഷികസമ്മേളനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അമ്മ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിച്ചത്.
മാധ്യമങ്ങള്‍ ഇനി എന്ത് കത്തിച്ചിട്ടും കാര്യമില്ലെന്ന് യോഗത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ വിചാരണ ചെയ്യേണ്ട.. അംഗങ്ങളില്‍ ആരയും ഒറ്റപ്പെടുത്തി ആരെയും ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും അംഗങ്ങള്‍. ദിലീപിന്റെ നടിക്കെതിരായ പരാമര്‍ശം ആരും യോഗത്തില്‍ ഉന്നയിച്ചിട്ടില്ല. അത് ചര്‍ച്ച ചെയ്തും ഇല്ല.
രണ്ട് പേരും അമ്മയുടെ മക്കളാണ്. നടനും അക്രമിക്കപ്പെട്ട നടിയ്ക്കും ഒരുപോലെ നീതികിട്ടണം. അതിനായി അമ്മ മുന്‍നിരയിലുണ്ടാകും. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ..എന്നും ഭാരവാഹികള്‍ പറഞ്ഞത്.
വാര്‍ത്താസമ്മേളനത്തില്‍ നടനും എംഎല്‍എയുമായ മുകേഷും പൊട്ടിത്തെറിച്ചു. ക്ഷമയ്ക്ക് ഒരതിരുണ്ട്. മാധ്യമങ്ങള്‍ വേട്ടയാടുകയാണ് എന്നിങ്ങനെയായിരുന്നു മുകേഷിന്റെ വാക്കുകള്‍.വാര്‍ത്താസമ്മേളനത്തില്‍ നടനും എംഎല്‍എയുമായ മുകേഷും പൊട്ടിത്തെറിച്ചു. ക്ഷമയ്ക്ക് ഒരതിരുണ്ട്. മാധ്യമങ്ങള്‍ വേട്ടയാടുകയാണ് എന്നിങ്ങനെയായിരുന്നു മുകേഷിന്റെ വാക്കുകള്‍.
അനാവശ്യചോദ്യങ്ങള്‍ വേണ്ടെന്നും മുകേഷ് പറഞ്ഞു. ആര് വിചാരിച്ചാലും സംഘടനയെ പിളര്‍ത്താന്‍ സമ്മതിക്കില്ലെന്ന് ഗണേഷ് കുമാറും പറഞ്ഞു. ഇവിടെ ഉള്ള എല്ലാവരും ദിലീപിനെ പിന്തുണക്കുന്നുവെന്നും, ആരെയും ഒറ്റപ്പെടുത്തി അക്രമിക്കാന്‍ സമ്മതിക്കില്ലെന്നും നടന്‍ ദേവനും പറഞ്ഞു. വിഷയത്തില്‍ മോഹന്‍ലാലും, മമ്മൂട്ടയും പ്രതികരിക്കാതിരുന്നതും ശ്രദ്ധേയമായി.
Discussion about this post