തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് സൂചന. കഴിഞ്ഞ ദിവസം പൊലീസ് നടന് ദിലീപിന്റെയും സംവിധായകന് നാദിര്‍ഷായുടെയും മൊഴിയെടുത്തിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കമുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതേസമയം, കേസില്‍ ആരോപണ വിധേയവരായ ദിലീപിന്റെയും നാദിര്‍ഷായുടെയും പത്ത് വര്‍ഷത്തിനിടയിലുള്ള ഭൂമിയിടപാടുകളും പരിശോധിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളും ഉപചോദ്യങ്ങളുമായാണ് ആലുവ പൊലീസ് ക്ലബില്‍ നടന് ദിലീപ്, മാനേജര്‍ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം 13 മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
Discussion about this post