സിനിമ സംഘടനയായ അമ്മയ്‌ക്കെതിരെ സിനിമ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍.നടിയ്ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ ഗൗരവമായി ഇടപെട്ടില്ലെന്നും ദിലീപിനാവശ്യമായ പിന്തുണ നല്‍കിയില്ലെന്നും കാണിച്ച് ഗണേഷ് കുമാര്‍ അമ്മ പ്രസിഡണ്ട് ഇന്നസെന്റിന് കത്ത് നല്‍കി. അമ്മയെന്ന സംഘടന അപ്രസക്തമായെന്നും, സംഘടന പിരിച്ചുവിട്ടു കൂടേയെന്നും ഗണേഷ് കുമാര്‍ കത്തില്‍ ചോദിക്കുന്നു.
13 പേജുകളുള്ള കത്താണ് ഇന്നസെന്റിന് നല്‍കിയ കത്തില്‍ ഉള്ളത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടന തിരശ്ശീലയ്ക്ക് പിന്നില്‍ ഒളിച്ചു.പിച്ചിചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയാണെന്ന് ഓര്‍ക്കണം. മമ്മൂട്ടിയുടെ വീട്ടില്‍ കൂടിയിരുന്ന് ഒറു തിരക്കഥ കൃത്ത് തയ്യാറാക്കിയ കുറിപ്പ് നല്‍കുകയാണ് ചെയ്തത്. താന്‍ ആവശ്യപ്പെട്ടിട്ടും ഇന്നസെന്റ് വിഷയത്തില്‍ ഇടപെട്ടില്ലെന്നും ഗണേഷ് ആരോപിക്കുന്നു. ദിലീപിനെതിരെ വേട്ടയാടല്‍ നടക്കുമ്പോഴും അമ്മ നിസ്സംഗത പാലിക്കുകയായിരുന്നു. ഒപ്പമുള്ള അംഗങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ സംഘടന തന്നെ അപ്രസക്തമാണെന്നും ഗണേഷ് കുമാര്‍ പറയുന്നു.
Discussion about this post