തിരുവനന്തപുരം:കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ നിർണായകമായ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകുമെന്ന് സൂചന. അറസ്റ്റ് ഉണ്ടായേക്കുമെന്ന പൊലീസ് വൃത്തങ്ങളുടെ സൂചനയെ തുടർന്ന് ദിലീപ് ഇന്ന് രാവിലെ എറണാകുളത്തെ മുതിർന്ന അഭിഭാഷകന്റെ നിയമോപദേശം തേടിയെന്ന് റിപ്പോർട്ട്.
സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന അഭിഭാഷകനാണ് ഇദ്ദേഹം. തുടർന്ന് മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകേണ്ട എന്ന ഉപദേശമാണ് അഭിഭാഷകൻ നൽകിയതെന്നാണ് സൂചന.
നേരത്തെ, അന്വേഷണത്തിന്റെ ഭാഗമായി ചിലരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. തെളിവ് പൂർണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാൻ സാധിക്കൂ. എന്നാൽ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആർക്കും പറയാനാകില്ല. അറസ്റ്റും കസ്റ്റഡിയിലെടുക്കലുമെല്ലാം അന്വേഷണത്തിന്റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങളാണ്. ഇക്കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post