മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ഒടിയന്റെ’ മോഷന്‍ പോസ്റ്ററെത്തി. വ്യത്യസ്ത ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന.
ഒരു കുഞ്ഞിന്റെ കരച്ചിലോടെ തുടങ്ങുന്ന മോഷന്‍ പോസ്റ്ററിന്റെ പശ്ചാത്തല സംഗീതം മോഹന്‍ലാലിന്റെ ചിരിയോടെ അവസാനിക്കുന്നു.
കൈയ്യില്‍ പിടിച്ചിരിക്കുന്ന വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ച് കൊണ്ട് ചെറുചിരിയോടെ മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായിരിക്കുന്ന, മീശയില്ലാത്ത, നന്നേ മെലിഞ്ഞ മോഹന്‍ലാലിനെയാണ് ഒടിയന്റെ മോഷന്‍ പോസ്റ്ററില്‍ ആരാധകര്‍ക്ക് കാണാനാകുക.
[fb_pe url=”https://www.facebook.com/ActorMohanlal/videos/1402670613121964/” bottom=”30″]
Discussion about this post