കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് ദിലീപിനയച്ച കത്തിലെ വിവരങ്ങള്‍ സ്ഥിരീകരിച്ച് പള്‍സര്‍ സുനി. ജയിലിലെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കത്തിലെഴുതിയ വിവരങ്ങള്‍ ശരിയാണെന്ന് സുനി സ്ഥിരീകരിച്ചത്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയെയും ജയിലില്‍ നിന്ന് വിളിച്ച കാര്യം സുനി സമ്മതിച്ചു. പണം ആവശ്യപ്പെട്ട് ഇരുവരെയും നാലു തവണ വിളിച്ചിട്ടുണ്ടെന്നും സുനി അറിയിച്ചു.
സുനിയല്ല കത്തെഴുതിയതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ അറിവോടു കൂടിയാണ് കത്തെഴുതിയതെന്ന് സുനി അറിയിച്ചിരുന്നു.
ജയിലില്‍ നിന്ന് നാദിര്‍ഷയെയും അപ്പുണ്ണിയെയും വളിച്ച് സുനി പണം ആവശ്യപ്പെട്ടിരുന്നെന്ന് സഹ തടവുകാരന് ജിന്സണ് നേരത്തെ മൊഴി നല്‍കിയിരുന്നു. സുനി കൂടി സംഭവം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും സുനിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
Discussion about this post