ശ്രീനഗര്‍ : ജമ്മു-കശ്മീര്‍ പ്രശ്നത്തിനുള്ള പരിഹാരം തോക്ക് അല്ല , ചര്‍ച്ചകളാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല. തോക്കുമായി പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുമ്പ് പലതവണ നടന്നു പരാജയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷത്തെ തന്റെ പ്രസംഗങ്ങളെടുത്തു നോക്കിയാല്‍ അവയിലെല്ലാം താന്‍ ഊന്നിപറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ എന്നതാണെന്ന് ഒമര്‍ ചൂണ്ടിക്കാട്ടി.ചര്‍ച്ചകള്‍ക്ക് വേണ്ടി ആരെങ്കിലും നിലകൊള്ളുന്നുണ്ടെങ്കില്‍ അതില്‍ പുതുമയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ചര്‍ച്ചയാണെന്ന തരത്തില്‍ ഭരണ കക്ഷിയായ പിഡിപി അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു ഒമര്‍.
Discussion about this post