കോഴിക്കോട് ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു. ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബി നിലവറ പലതവണ തുറന്നെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ നിലപാടിനെ പിന്തുണച്ച് ദേവസ്വം മന്ത്രി രംഗത്തെത്തിയത്.
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ അഞ്ച് തവണ തുറന്നെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ റിപ്പോര്‍ട്ട് തെറ്റാവാന്‍ വഴിയില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ രാജകുടുംബം പ്രതികരിച്ചത് എന്തു സാഹചര്യത്തിലെന്ന് അറിയില്ല. നിലവറ പലതവണ തുറന്നെന്ന വിനോദ് റായിയുടെ റിപ്പോര്‍ട്ടിനെ ആരും എതിര്‍ത്തിട്ടില്ല. രാജകുടുംബത്തിന്റെ എതിര്‍പ്പിന്റെ കാരണം അറിയില്ല. ആശങ്ക മനസ്സിലാക്കാന്‍ രാജകുടുംബവുമായി ചര്‍ച്ച നടത്തും. സുപ്രീം കോടതിയുടെ നിലപാടു തന്നെയാണു സര്‍ക്കാരിനുമെന്നു കടകംപള്ളി പറഞ്ഞു.
ബി നിലവറ തുറക്കുന്നതിന് രാജകുടുംബം എതിര്‍ക്കുന്നത് സംശയത്തിന് ഇടനല്കുന്നതാണെന്ന് ഭരണപരിഷ്ക്കാരസമിതി ചെയര്മാന് വി.എസ് അച്ുതാനന്ദനും ആവശ്യപ്പെട്ടു.
ദേവഹിതം നേരിട്ടുചോദിച്ചു മനസിലാക്കിയതു പോലെയാണ് ചില രാജകുടുംബാംഗങ്ങളുടെ പ്രതികരണമെന്നും നിലവറ തുറന്നു ക്ഷേത്രസ്വത്തിന്റെ കണക്കെടുപ്പ് നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ബി നിലവറ മുന്‍പു പലവട്ടം തുറന്നിട്ടുണ്ടെന്ന അമിക്കസ് ക്യൂറിയുടെ സുപ്രീംകോടതിയിലെ വാദം തെറ്റാണെന്നു രാജകുടുംബാംഗമായ ആദിത്യവര്‍മ ഇന്നലെ പറഞ്ഞിരുന്നു. നിലവറ തുറക്കുന്നതിനെക്കുറിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങളും തെറ്റാണ്. സ്വത്ത് മൂല്യനിര്‍ണയത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെയാണു രാജകുടുംബം നിലപാടു വ്യക്തമാക്കിയത്.
Discussion about this post