ഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമവാക്യം, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട തീരുമാനം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിന്നാണ് നിതീഷ് കുമാര്‍ വിട്ടു നില്‍ക്കുന്നത്.
വൈറല്‍ പനി ബാധിതനായി ചികിത്സയില്‍ കഴിയുകയാണ് നീതീഷ് കുമാര്‍. അസുഖം നിമിത്തമാണ് നിതീഷ് കുമാര്‍ യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ച്ച ആരോഗ്യകരമായ പ്രശ്നങ്ങളാല്‍ എല്ലാ വാരാന്ത്യങ്ങളിലും നടത്തുന്ന ബീഹാര്‍ മുഖ്യമന്ത്രിയുടെ ലോക് സംവാദ് പരിപാടി അദ്ദേഹം റദ്ദ്ചെയ്തിരുന്നു.
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്നതുള്പ്പെടെ പ്രധാന കാര്യങ്ങള്‍ കൂടിയാലോചിക്കുന്ന യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം പ്രതിപക്ഷ പാര്‍ട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ട്ടിക്കുകയാണ്. ബിജെപിയ്ക്കെതിരെ വിശാല സഖ്യത്തിന് നേതൃത്വം നല്കിയ നീതീഷ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ആദ്യഘട്ടത്തില്‍ പിന്തുണ നല്‍കുമെന്ന് പ്രഖ്യപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തീരുമാനിച്ചാല്‍ അത് മഹാസഖ്യത്തിന്റെ പതനത്തിന് തന്നെ ഇടയാക്കും. പഅഴിമതിക്കേസില് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് തേജസ്വി പ്രസാദിന്റെ രാജിക്കായി മുറവിളി ഉയരാന്‍ തുടങ്ങിയത്.
നിലവില്‍ തേജ്സ്വി യാദവ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ആര്‍ജെഡിയുടെ തീരുമാനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. നാളത്തെ എംഎല്‍എമാരുടെ യോഗത്തില്‍ തേജ്സി യാദവിനോട് രാജിവെക്കാന്‍ ആവശ്യപെടുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്കുന്ന സൂചന.
Discussion about this post