ഡല്‍ഹി: ഇന്ത്യന്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുന്നതായി ബിജെപി. പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളെ പിന്തുടരുന്ന ആളെ ആയിരിക്കും സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കുകയെന്നും പാര്‍ട്ടിക്ക് പുറത്തുള്ളവരെ പരിഗണിക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എന്‍ഡിഎ ഇതര പാര്‍ട്ടികളായ ബിജെഡി ജെഡി (യു), ടിആര്‍എസ്, വൈ.എസ്.ആര് കോണ്‍ഗ്രസ്, ഐഎന്‍എല്‍ഡി, എ.ഐ.എ.ഡി.എം.കെ. എന്നിവര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ കോവിന്ദിന് നല്കുന്ന പിന്തുണ വന്‍ വിജയത്തിലേക്ക് നയിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയെ തിരഞ്ഞെടുത്തിരുന്നു.
ആഗസ്റ്റ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 18 പാര്‍ട്ടികളും ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് മുന്നോട്ട് വയ്ക്കുകയും ഒന്നായ തീരുമാനത്തില്‍ എത്തിച്ചേരുകയുമായിരുന്നു.
Discussion about this post