ഡല്‍ഹി: ടോള്‍ നിരക്ക് നല്‍കാതെ സൗജന്യ സഞ്ചാരം അനുവദിക്കില്ലെന്നും തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കിയേ തീരൂവെന്നും പുതിയ വിജ്ഞാപനമിറക്കി ദേശീയപാത അതോറിറ്റി.
ടോള്‍ പ്ലാസകളില്‍ തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കണം. അഞ്ച് വാഹനങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ തുറന്ന് വിടണമെന്ന് നിയമമില്ലെന്നാണ് പുതിയ വിജ്ഞാപനം.
പാലിയേക്കര ടോള്‍ പ്ലാസയില്‍ തിരക്ക്് വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടായിരുന്നു. അഞ്ച് വാഹനങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ തുറന്ന് വിടണമെന്ന് സമരസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേശീയ പാത അതോറിറ്റിയുടെ പുതിയ വിജ്ഞാപനം.
Discussion about this post