തന്റെ സിനിമകളില്‍ രമ്യാ കൃഷ്ണനെ അഭിനയിപ്പിക്കില്ലെന്ന് ഭര്‍ത്താവ് കൃഷ്ണ വംശി. പുതിയ ചിത്രമായ നക്ഷത്രത്തിന്റെ പ്രചരണാര്‍ഥം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വംശിയുടെ പ്രതികരണം.
‘ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം നന്നായിരുന്നു. പക്ഷെ ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ്. രമ്യയുടെ ഏറ്റവും മികച്ച സിനിമ ബാഹുബലിയൊന്നുമല്ല. അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മതി. എന്നാല്‍, രമ്യയെ ഞാന്‍ എന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ല. എനിക്കവളെ ഒരു നടിയായി കാണാന്‍ പറ്റില്ല. എന്റെ ഒരു സിനിമയിലാണ് അവള്‍ ആകെ അഭിനയിച്ചത്. പക്ഷെ അത് വിവാഹത്തിന് മുന്‍പായിരുന്നു’.
ആറാം ക്ലാസില്‍ പഠിക്കുന്ന ഋത്വിക്കാണ് രമ്യ-വംശി ദമ്പതികളുടെ ഏകമകന്‍. മകനോടൊപ്പം സമയം ചെലവഴിക്കാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് വംശി വ്യക്തമാക്കി.
Discussion about this post