കൊളംബോ: ഇന്ത്യ -ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള സന്നാഹ മത്സരം സമനിലയില്‍ കലാശിച്ചു. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 187 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 312/9 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യക്കായി നായകന് വിരാട് കോഹ്ലിയും കെഎല്‍ രാഹുലും അര്‍ധശതകം നേടി.
കളിയുടെ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ വിരാട് കോഹ്ലി അര്‍ധ സെഞ്ചുറി നേടി. ഏഴു ബൗണ്ടറികളടക്കം 53 റണ്‍സാണ് കോഹ്ലി നേടിയത്. അജിങ്ക്യ രഹാനെ(40) രോഹിത് ശര്‍മ(38) ശിഖര്‍ ധവാന്(41) എന്നീ ബാറ്റിംഗ് താരങ്ങളും ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മയുടേയും ടെസ്റ്റ് മത്സരങ്ങളില്‍ പരിചയക്കുറവുള്ള ശിഖര്‍ ധവാന്റെയും കൂട്ടുകെട്ടില്‍ 80 റണ്‍സാണ് പിറന്നത്. ഹാര്‍ദിക് പാണ്ഡ്യ 13 റണ്‍സും രവീന്ദ്ര ജഡേജ 18 റണ്‍സുംനേടി പുറത്തായി.
Discussion about this post