തിരുവനന്തപുരം : പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എം മാണി.സെക്യുലറായിപ്പോലും പി.സി ജോര്‍ജിനെ യുഡിഎഫില്‍ തുടരാന്‍ അനുവദിക്കില്ല.പാര്‍ട്ടി വൈസ് ചെയര്‍മാനെ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് തുടരാന്‍ അനുവദിക്കില്ലെന്നും മാണി പറഞ്ഞു.
വ്യാഴാഴ്ച്ചക്കകം പി.സി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം വേണമെന്ന നിലപാടിലാണ് മാണി.തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാടെടുക്കുമെന്ന് മാണി അറിയിച്ചിട്ടുണ്ട്.ജോര്‍ജ് കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ പി.സി ജോര്‍ജ് ഇന്ന് രൂക്ഷവിമര്‍ശനവുമായി ഇന്നും രംഗത്തെത്തിയതോടെയാണ് നിലപാട് കടുപ്പിക്കാന്‍ മാണി തീരുമാനിച്ചത്.എന്നാല്‍ പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ ഏപ്രില്‍ രണ്ടിന് ശേഷം മറുപടി നല്‍കാമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ് .
Discussion about this post