ഡല്‍ഹി: ജൂലായ് 9-ലെ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് ആധാര്‍ നമ്പറില്ലെങ്കിലും ആദായ നികുതി അടയ്ക്കാമെന്ന് ആദായ നികുതി വകുപ്പ്. പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആധാര്‍ നമ്പര്‍ ഇല്ല എന്നത് ഒരു പ്രശ്നമായി കാണുന്നില്ലെന്നും ആരെയും അതിനു നിര്‍ബന്ധിക്കില്ലെന്നും പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ രജനീഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ ഓണ്‍ലൈന്‍ വഴി ആദായ നികുതി അടയ്ക്കുമ്പോള്‍ ആധാര്‍ നമ്പര്‍ ഹാജരാക്കണം. ഇതിനും ഉടനെ മാറ്റമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂലായ് 31 നാണ് ആദായ നികുതി അടയ്ക്കേണ്ട അവസാന തീയതി.
ആധാര്‍ കാര്‍ഡെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും ജനങ്ങളെ നിര്ബന്ധിക്കുമ്പോള് തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ആധാര്‍ നല്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു.
Discussion about this post