കൊച്ചി: ചീഫ് വിപ്പ് പി.സി ജോര്‍ജിന് അനുകൂലമായി ഫേസ്ബുക്കില്‍ പേജ് .’ഐ സപ്പോര്‍ട്ട് പി.സി ജോര്‍ജ് ‘ എന്നാണ് പേജിന് പേര് നല്‍കിയിരിക്കുന്നത്. ‘കേരളാ രാഷ്ട്രീയത്തിലെ ഒറ്റയാനെപ്പോലെ നിന്ന് പോരാടുന്ന പി.സി ജോര്‍ജിന് എന്റെ വക ഒരു ലൈക്’ എന്ന തലക്കെട്ടും നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജ് തുടങ്ങി മണിക്കൂറുകള്‍ക്കകം ആയിരത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
ജനങ്ങളുടെ അഭിപ്രായവും വിമര്‍ശനങ്ങളും അറിയിക്കുവാന്‍ വേണ്ടി പ്രത്യേകം മെയില്‍ ഐഡിയും പേജ് നിര്‍മ്മിച്ചവര്‍ തുടങ്ങിയിട്ടുണ്ട്. ജോര്‍ജിനെ അനുകൂലിച്ചുള്ള പേജ് പി.സി ജോര്‍ജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ചെയ്തിട്ടുണ്ട്. .കെ.എം മാണിയെ പരിഹസിച്ചും ജോര്‍ജ്ജിനെ അനുകൂലിച്ചു കൊണ്ടും നിരവധിപേര്‍ അഭിപ്രായം രേഖപ്പെടുത്തി. കെ.എം മാണിയേയും മകന് ജോസ് കെ.മാണിയേയും പരസ്യമായി വിമര്‍ശിക്കുന്ന പോസ്റ്റും പേജിലുണ്ട്.
Discussion about this post