ഡല്‍ഹി: മകനോടൊപ്പം ചെസ് കളിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുന്‍ക്രിക്കറ്റര്‍ മൊഹമ്മദ് കൈഫിനെതിരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. ഇസ്ലാമിനു എതിരാണ് കൈഫും മകനും ചെയ്യുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് പലരും ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
സഹോദരാ ഈ ഗെയിം ഹറാം ആണെന്നാണ് അന്‍വര്‍ ഷെയ്ഖ് എന്നയാളുടെ കമന്റ്. ചെസ് ഇസ്‌ലാമില്‍ വിലക്കപ്പെട്ടതാണെന്നാണ് പത്താന്‍ ആസിഫ് ഖാന്‍ എന്നയാളുടെ പ്രതികരണം. ഹദീസ് വായിച്ചപ്പോള്‍ ചെസ് കളിക്കാന്‍ പാടില്ലെന്ന് മനസിലായെന്നും അന്ന് മുതല്‍ കളിക്കാറില്ലെന്നും ഇയാള്‍ പറയുന്നു.
എന്നാല്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ പുകഴ്ത്തിയുള്ള കമന്റുകളും ഏറെയാണ്. ചെസിനെ നിങ്ങള്‍ എതിര്‍ക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. വിമര്‍ശിക്കുന്നവര്‍ ആദ്യം വിദ്യാസമ്പന്നരും ബോധവാന്മാരാകു എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.
ഇത് ആദ്യമായിട്ടല്ല കൈഫ് മതഭ്രാന്തന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നത്. നേരത്തെ സൂര്യനമസ്‌കാരം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് അദ്ദേഹത്തെ നിരവധിപ്പേര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ശരീരത്തിന് ഇത്രയും ഊര്‍ജ്ജസ്വലത നല്‍കുന്ന വ്യായാമം മറ്റൊന്നില്ലെന്നാണ് അദ്ദേഹം പ്രതികരിട്ടത്.
[fb_peurl=”https://www.facebook.com/OfficialMohammadKaif/photos/a.773486179329879.1073741828.773461915998972/1657609990917489/?type=3&theater” bottom=”30″]
Discussion about this post