ബംഗളൂരു: കര്‍ണാടക മന്ത്രി ഡി.കെ.ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അഞ്ച് കോടി രൂപ കണ്ടെടുത്തു. രാവിലെ ഏഴ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ആദായ നികുതി വകുപ്പിന്റെ 120 ഉദ്യോഗസ്ഥരുടെ സംഘം ശിവകുമാറിന്റെ 39 വീടുകളിലാണ് റെയ്ഡ് നടത്തിയത്.
സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സംഘത്തോട് ഒപ്പമുണ്ടായിരുന്നു. ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിന് സമീപമുള്ള ആഡംബര ഹോട്ടലിലും റെയ്ഡ് നടക്കുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍മാര്‍ കൂട്ടത്തോടെ രാജിവെയ്ക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി ഇവരെ ആഡംബര ഹോട്ടലില്‍ ഒളിപ്പിച്ചത്.
Discussion about this post