മുംബെെ: 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കൾ വീഴുന്ന വീഡിയോ സാമൂഹ്യ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വ്വത ഭാഗങ്ങളിലാണ് സംഭവം നടന്നത്. അതേസമയം കാണാതായ യുവാക്കൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മഹാരാഷ്ട്രയിലെ വിനോദ സഞ്ചാര മേഖലയായ അമ്പോലി പര്‍വതത്തിലെ കവാലെ മേഖലയിലാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു.
ഇമ്രാൻ ഗരാടി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് കൊക്കയിലേക്ക് വീണത്. വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് സവന്ത്വാടി സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഒാഫീസര്‍ അറിയിച്ചു. കോലാപൂരിലെ ഒരു കോഴി ഫാമിൽ ജോലി ചെയ്യുന്നവരാണ് കാണാതായവര്‍.
കനത്ത മഴ മൂലം ഇവര്‍ക്കായുള്ള തിരച്ചിൽ തടസ്സപ്പെട്ടിരിക്കുകയാണ്. മദ്യ കുപ്പികളുമായി ഇവര്‍ കൊക്കയുടെ മുകളിൽ കെട്ടിയ കെെവരിയിൽ പിടിച്ച് കയറുന്നതും കാൽ വഴുതി താഴേക്ക് വീഴുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
https://www.youtube.com/watch?v=9vMCCf4BBfw
Discussion about this post