കൊച്ചി: എറണാകുളം മഹാരാജാസില്‍ നടന്ന സംഘര്‍ഷത്തിനു പിന്നില്‍ എസ്എഫ്ഐയിലെ തമ്മിലടിയാണ് കാരണമെന്ന് റിപ്പോര്‍ട്ട്. പുതിയ കുട്ടികള്‍ക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് കെ എസ് യു നടത്തിയ പരിപാടിക്കിടെ എസ് എഫ് ഐ വിമതര്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പ്രശ്നം ആരംഭിച്ചതെന്നാണ് ആരോപണം.
സംഘര്‍ഷം രൂക്ഷമായതോടെ പൊലീസെത്തിയെങ്കിലും സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അസി കമ്മീഷണര്‍ക്കും സി ഐക്കും നിരവധി പൊലീസുകാര്‍ക്കും വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇതില്‍ 14 വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവരും അറസ്റ്റിലായവരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ വിമതര്‍ റാഗ് ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്നം ആരംഭിച്ചത്. ഇതിനെ ഔദ്യോഗിക വിഭാഗം ചോദ്യം ചെയ്തു. ഇത് കൂട്ടയടിയില്‍ കലാശിച്ചു. പൊലീസെത്തിയതോടെ പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലായി സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് ക്ളാസ് മുറിയില്‍ കടന്ന് പെണ്‍കുട്ടികളടക്കമുള്ളവരെ വിരട്ടിയോടിച്ചു
Discussion about this post