മുംബൈ: ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന്. ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായിരുന്ന ചൈനയുടെ സുല്‍പിക്കര്‍ മെയ്മെയ്തിയാലിയാണ് തോല്‍പ്പിച്ചത്.
പ്രൊഫഷണല്‍ ബോക്സിങ്ങില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ ഒന്‍പതാം വിജയമാണിത്. 96-93, 95-94, 95-94 എന്ന സ്കോറിനാണ് വിജേന്ദറിന്റെ വിജയം. വിജയത്തോടെ മെയ്മെയ്തിയാലിയുടെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ബെല്‍റ്റും വിജേന്ദറിന് ലഭിക്കും.
ചൈനയ്ക്കുള്ള മറുപടിയാണെന്നും തങ്ങളുടെ അതിര്‍ത്തിയില്‍ കടക്കരുതെന്നും മത്സര ശേഷം വിജേന്ദര്‍ പ്രതികരിച്ചു. ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ബെല്‍റ്റും മെയ്മെയ്തിയാലിക്ക് തിരിച്ചു കൊടുക്കുകയാണെന്നും ഇതാണ് സമാധാനത്തിന്റെ സന്ദേശമെന്നും വിജേന്ദര്‍ മത്സര ശേഷം പറഞ്ഞു.
ഏഷ്യന്‍ പോരാട്ടഭൂമി’ എന്നു പേരുള്ള വിജേന്ദര്‍-മെയ്മെയ്തിയാലി മത്സരത്തിന് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മറ്റൊരു വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. ചൈനക്കാര്‍ ആരാണെന്ന് റിംഗില്‍ കാണിച്ചു തരാം എന്ന് മെയ്മെയ്താലിയുടെ വെല്ലുവിളിക്ക് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധികം ആയുസില്ല എന്നായിരുന്നു വിജേന്ദറിന്റെ മറുപടി.
Discussion about this post