ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബംഗ്ലാദേശിയായ ഭീകരന്‍ പിടിയിലായി. ‘അന്‍സാറുള്ള ബംഗളാ’ എന്ന ഭീകര സംഘടനയിലെ അംഗമായ അബ്ദുള്ളയെയാണ് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കുട്ടേസറ ഗ്രാമത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുസാഫര്‍നഗര്‍ ജില്ലയില്‍ വ്യാപകമായി ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഇതിനു പുറമെ മറ്റ് ഭീകരരെ ഒളിവില്‍ പാര്‍പ്പിക്കുന്നതിനും സിംകാര്‍ഡ് നിര്‍മ്മിക്കുന്നതിനും വേണ്ടി ഇയാള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതായി സേന വ്യക്തമാക്കി.
ബംഗ്ലാദേശില്‍ നിന്നും നിരവധി ഭീകരര്‍ അതിര്‍ത്തി വഴി ബീഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും കടക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇവര്‍ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കാന്‍ അബ്ദുള്ളയുടെ സഹായം തേടിയെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.
Discussion about this post