തിരുവനന്തപുരം: പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി. വിനായകന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് നിയമസഭയിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയെ കാണാനായി കുടുംബം മണിക്കൂറുകളോളം കാത്ത് നിന്നു. എന്നാല്‍ വൈകീട്ട് അഞ്ചരക്ക് ഓഫിസിലെത്തിയ മുഖ്യമന്ത്രി ഇവരെ കാണാന്‍ കൂട്ടാക്കിയില്ല.
അതേസമയം പോലീസിന്റെയടക്കം പെരുമാറ്റം മോശമായിരുന്നുവെന്നും ഇനി മുഖ്യമന്ത്രിയെ കാണാന്‍ തയ്യാറല്ലെന്നും വിനായകന്റെ കുടുംബം പ്രതികരിച്ചു.
ഹരിയാനയില്‍ മരിച്ച ജുനൈദിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും പത്ത് ലക്ഷം രൂപ ധനസഹായവും നല്കിയ മുഖ്യമന്ത്രി വിനായകന്റെ കുടുംബത്തെ കാണാന്‍ പോലും കൂട്ടാക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Discussion about this post