ട്വീറ്റിലൂടെ സഹായം തേടുന്നവര്‍ക്ക് ഉടന്‍ സഹായം നല്കുന്ന കേന്ദ്രമന്ത്രി സുഷമ സ്വരാജിന് കഴിഞ്ഞ ദിവസം ലഭിച്ച ട്വീറ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. വിഷയത്തിന് സുഷമ സ്വരാജ് എന്ത് മറുപടി നല്‍കുമെന്ന കാത്തിരുപ്പും തുടരുന്നു.
ഏറ്റവും ഒടുവില്‍ ഷാരുഖ് ചിത്രത്തില്‍ നിന്നും തന്നെ രക്ഷിക്കണമേ എന്നാണ് ഒരു വിരുതന്റെ സുഷമാജിയോടുള്ള അഭ്യര്‍ത്ഥന. പൂനെ സ്വദേശശിയാണ് ട്വിറ്ററിലെ പൊട്ടിചിരിപ്പിച്ച ട്വീറ്റിന് ഉടമ.
@SushmaSwaraj mam, I'm watching #JabHarryMetSejal at Xion cinema Hinjewadi, Pune. Please rescue me as soon as possible.. 😭😭
— Vishal 🇮🇳 (@vsurywanshi87) August 5, 2017
ട്വീറ്റിലൂടെയാണെങ്കിലും രക്ഷിക്കണം എന്ന് ആരെങ്കിലും അഭ്യര്‍ത്ഥിച്ചാല്‍ കൃത്യസമയത്ത് ഇടപെട്ട് സഹായിക്കാനുള്ള സുഷമാ സ്വരാജിന്റെ വലിയ മനസിന് ഉദാഹരണങ്ങള്‍ ഏറെയാണ്. ഇന്ത്യക്കാര്‍ മാത്രമല്ല, വിദേശികളും സുഷമയുടെ സഹായം പലപ്പോഴും നേടിയിട്ടുണ്ട്. അമേരിക്കയിലെത്തിയപ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും സുഷമാ സ്വരാജിനെ പ്രവാസി ഇന്ത്യക്കാര്‍ക്ക് മുമ്പാകെ അഭിനന്ദിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഷാരുഖ് ചിത്രത്തില്‍ നിന്നും തന്നെ രക്ഷിക്കണമേ എന്നാണ് ഒരു വിരുതന്റെ അഭ്യര്‍ത്ഥന. പൂനെ സ്വദേശശിയാണ് ട്വിറ്ററിലെ പൊട്ടിചിരിപ്പിച്ച ട്വീറ്റിന് ഉടമ.
ഏറെ പ്രതീക്ഷയോടെ എത്തിയ ഇംതിയാസ് അലി ചിത്രം ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ഷാരൂഖ് ഖാന്-അനുഷ്ക ചിത്രം പ്രേഷകരെ നിരാശപ്പെടുത്തിയിരുന്നു. ചിത്രം കാണാന്‍ തിയേറ്ററിലെത്തിയ വിശാല്‍ സൂര്യവന്‍ഷി എന്ന പ്രേക്ഷകനാണ് അഭ്യര്‍ത്ഥനയുമായി ട്വീറ്റ് ചെയ്തത്. ലോക്കേഷനടക്കം ചേര്‍ത്ത്, താന്‍ ഇന്ന തിയേറ്ററില്‍ ഷാരൂഖ് ചിത്രം കാണുകയാണെന്നും കഴിയുന്നതും വേഗം ഇവിടെ നിന്ന് രക്ഷിക്കമേ എന്നായിരുന്നു ട്വീറ്റ്.
ചൊവ്വാ ഗ്രഹത്തില്‍ പെട്ടിരിക്കുകയാണെന്നും ഫ്രിഡ്ജ് നശിച്ച് പോയെന്നും പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്ക് സുഷമ കൊടുത്ത മറുപടിക പോലെ ഇതിലും ചിലത് പ്രതീക്ഷിക്കുകയാണ് ട്വിറ്റര്‍ ലോകം.
Discussion about this post